മുഖ്യമന്ത്രിക്ക് നേരെ നെയ്യാറ്റിന്‍കരയിലും കരിങ്കൊടി പ്രതിഷേധം
Mon, 6 Mar 2023

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ നെയ്യാറ്റിന്‍കരയിലും കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി റിഷി കൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
മുഖ്യമന്ത്രി തമിഴ്നാട്ടിലെ പരിപാടിക്കായി പോകും വഴിയാണ് പ്രതിഷേധം. പാറശാലയിലും നെയ്യാറ്റിന്‍കരയിലും നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു.