മുഖ്യമന്ത്രിയെ അവഹേളിച്ച് ഫേസ്ബുക്ക്‌ പോസ്റ്റ്‌, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ജാമ്യം

pinarayi
 

പത്തനംതിട്ട: മുഖ്യമന്ത്രിയെ അവഹേളിച്ച് ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഇട്ട കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ജാമ്യം. ആറന്മുള സ്വദേശി സിബിന്‍ ജോണ്‍സണാണ് ജാമ്യം ലഭിച്ചത്. വഞ്ചിയൂര്‍ അഡീ.മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 

ഇന്നലെയാണ് ആറന്മുള സ്വദേശി സിബിനെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങളിലെ പല ഭാഗങ്ങൾ എഡിറ്റ്‌ ചെയ്ത് തെറ്റിധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിച്ചെന്നാണ് സിബിന്‍ ജോണ്‍സണ് എതിരായ കേസ്. ബുധനാഴ്ചയാണ് തിരുവനന്തപുരം സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

മുഖ്യമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നലെ കൊല്ലത്ത് ആറ് യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയിരുന്നു.  ഉച്ച മുതൽ തന്നെ ജില്ലയിൽ വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.