കണ്ണൂർ ന്യൂമാഹിയിൽ യുവാവിന് വെട്ടേറ്റു

ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു; നില ഗുരുതരം
 

കണ്ണൂർ: ന്യൂ മാഹിയിൽ യുവാവിന് വെട്ടേറ്റു. കൂളിബസാർ സ്വദേശി അശ്വന്തിനാണ് വെട്ടേറ്റത്. ഗുതരമായി പരിക്കേറ്റ അശ്വന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

സ്വകാര്യ ബസിലെ ജീവനക്കാരനായ യശ്വന്ത് വൈകിട്ട് ട്രിപ്പ് കഴിഞ്ഞ് മടങ്ങുമ്പോൾ ഒരു സംഘം ആളുകൾ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി വെട്ടി പരിക്കേൽപിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ബസ് ജീവനക്കാർ തമ്മിലുള്ള തർക്കമാണ് സംഭവത്തിന് പിന്നിൽ എന്നാണ് പൊലീസ് പറയുന്നത്.