ത്യശ്ശൂരില്‍ യുവാവിനെ ആറംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചു

stabbed
 

ത്യശ്ശൂർ: യുവാവിനെ ആറംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചു. പനങ്കുളം സ്വദേശി കൈതക്കപ്പുഴ സത്യരാജനാണ് വെട്ടേറ്റത്. കരുവന്നൂർ പനങ്കുളം എസ്. എൻ. ഡി. പി ഹാളിന് സമീപത്തായിരുന്നു സംഭവം.

കാറിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ ചേർപ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.