കോ​ട്ട​യ​ത്ത് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഓ​ട്ടോ​യ്ക്കു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ

g

കോട്ടയം: മാങ്ങാനത്ത് ഓട്ടോയ്‌ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി.വില്ലൂന്നി സ്വദേശി അനന്തകൃഷ്ണൻ(24) ആണ് മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.

കോട്ടയം പുതുപള്ളി റോഡിൽ മക്രോണി പാലത്തിനു സമീപമാണ് ഓട്ടോ കണ്ടെത്തിയത്.ഡ്രൈവർ സീറ്റിലാണ് കത്തികരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഓട്ടോറിക്ഷ പൂർണമായും കത്തി നശിച്ചു.