ആംബുലൻസുകളിൽ ട്രസ്റ്റുകളുടെയും സ്പോൺസർമാരുടെയും പേരുൾപ്പെടെ പ്രദർശിപ്പിക്കാം: ഹൈക്കോടതി

google news
high court
 chungath new advt

കൊച്ചി: ആംബുലൻസുകളിൽ ട്രസ്റ്റുകളുടെയും സ്പോൺസർമാരുടെയും പേരുൾപ്പെടെ പ്രദർശിപ്പിക്കാമെന്ന് ഹൈക്കോടതി. ട്രസ്റ്റുകളുടെ പേര്, ചിഹ്നം, ഫോൺ നമ്പർ എന്നിവ പ്രദർശിപ്പിക്കുന്നത് തടയാൻ പാടില്ലെന്നാണ് ഹോക്കോടതി ഉത്തരവ്.


സെൻട്രൽ മോട്ടോർ വെഹിക്കിൾ ചട്ടപ്രകാരം നിബന്ധനകൾക്ക് വിധേയമായി വിവരങ്ങൾ പ്രദർശിപ്പിക്കാം. സർക്കാർ നിഷ്കർഷിക്കുന്ന കളർ കോഡ് പാലിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട്ടെ സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ചാരിറ്റബിൾ സെന്റർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു