സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ നിയമനം സുതാര്യമാകണം; വിമർശനങ്ങളോട് പ്രതികരിച്ച് ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ്

google news
chandrachude

ന്യൂഡൽഹി: സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള വിമർശനങ്ങളോട് പ്രതികരിച്ച് ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ്. നിയമനപ്രക്രിയ എങ്ങനെ സുതാര്യമാക്കാമെന്നും അദ്ദേഹം വിവരിച്ചു. രാം ജഠ്മലാനി സ്മാരകത്തിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

enlite ias final advt

ജഡ്ജിമാരെ നിയമിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള കൊളീജിയം, സുപ്രീം കോടതി ജഡിജിമാരുടെ എണ്ണം 50 ആയി ഉയർത്തുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഉദ്യോഗാർത്ഥികളെ വിലയിരുത്താൻ കൊളീജിയത്തിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയിലേയ്‌ക്കുള്ള നിയമനത്തിനായി പരിഗണിക്കപ്പെടുന്ന രാജ്യത്തെ മികച്ച 50 ജഡ്ജിമാരെ വിലയിരുത്തുന്നതിനായി ഒരു പ്ലാറ്റ് ഫോം തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയിലെ നിയമനം കൂടുതൽ സുതാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ചതഞ്ഞ പൂവും മാഞ്ഞ കുങ്കുമവുമല്ല, യഥാര്‍ത്ഥത്തില്‍ റേപ്പ് എന്താണെന്ന് സിനിമയില്‍ കാണിക്കണം,അത് കാണുന്നവര്‍ക്ക് അനുകരിക്കാന്‍ തോന്നില്ല, അറയ്ക്കുമെന്നും സാബുമോന്‍

ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിന് വസ്തുനിഷ്ഠമായ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുകയാണ് ലക്ഷ്യം. കേസുകൾ തീർപ്പാക്കുന്നതിനും കെട്ടിക്കിടക്കുന്ന തത്സമയമായി ട്രാക്ക് ചെയ്യുന്നതിനും സുപ്രീം കോടതി ഒരു ദേശീയ ജുഡീഷ്യൽ ഡാറ്റ ഗ്രിഡ് തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം 95.34 ശതമാനം കേസുകൾ സുപ്രീം കോടതി തീർപ്പാക്കി. ഇനി 62946 സിവിൽ കേസുകളും 17555 ക്രിമിനൽ കേസുകളും തീർപ്പാക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം