ഭക്ഷണത്തിനും രാഷ്ട്രീയമോ?

kudumbaashree
 
ജനകീയ ഹോട്ടലിലെ പൊതിചോറാണ് ഇപ്പോഴത്തെ താരം. മനോരമ ചാനലിൽ വന്ന ഒരു വാർത്തയാണ് വിവാദമായിരിക്കുന്നത്. ചാനൽ റിപ്പോർട്ടർ വാങ്ങിച്ച പൊതിചോറിന്റെ ഗുണനിലവാരത്തെകുറിച്ചുള്ള വിമര്ശനമാണ് സമൂഹ മാധ്യമങ്ങളിലും പൊതു സമൂഹത്തിലും ചർച്ചയായിരിക്കുന്നത്.ചാനലിന് നേരെ വലിയ വിമര്സനങ്ങളാണ് ഉണ്ടാവുന്നത്. ബോധപൂർവം ഇത്തരം ഹോട്ടലുകളെ അവഹേളിക്കാനുള്ള പരിപാടിയയാണ് ഇതിനെ പലരും കാണുന്നത്. റിപ്പോർട്ടർ കാണിച്ച പൊതി ചോർ നൽകിയ ജനകീയ ഹോട്ടലിലെ ജീവനക്കാർ യാഥാർഥ്യം വെളിപ്പെടുത്തിയിട്ടുമുണ്ട്

വിശപ്പ് രഹിത കേരളം എന്ന പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീ പ്രവർത്തകർ ജനകീയ ഹോട്ടൽ എന്ന പരിപാടി തുടങ്ങുന്നത്. നൂറു കണക്കിന് സ്ത്രീകളാണ് ഇതിന് പിന്നിൽ പ്രവർതിക്കുന്നത്. ഇതിലൂടെ കേരളത്തിലെ എത്രയോ കുടുംബങ്ങളാണ് പുലര്ന്നത്. ദാരിദ്ര്യത്തിൽ നിന്നും സാമ്പത്തിക പരിമിതികളിൽ നിന്നും അവരെ രക്ഷിക്കാൻ ഈ പ്രസ്ഥാനത്തിന് കഴിയുന്നു. കേരളത്തിലെ വനിതാ മുന്നേറ്റത്തിന്റെ വലിയ സാക്ഷ്യവുമാണിത്. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ ഈ മേഖലയിൽ മാത്രമല്ല, മറ്റ് പല തലങ്ങളിലും വ്യാപിച്ചിട്ടുണ്ട്. കേരളത്തിന്റെ തനതു മാത്രകയാണ് കുടംബശ്രീ

ജനകീയ ഹോട്ടൽ എന്ന ആശയം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. മായം ചേരാത്ത ഭക്ഷണം, മിതമായ നിരക്കിൽ വൃത്തിയായി നൽകാനാണ് ഈ ഹോട്ടലുകൾ ശ്രമികുന്നത്. കേരളത്തിലെ സാധാരണ ഹോട്ടലുകളിലെ നിരക്കുകളിൽ നിന്നു വളരെ കുറവാണ് ഇവർ ഇടാംകുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ഉണ്ടായ പ്രളയ കാലത്തും, ഈ കോവിഡ് കാലത്തും ഇത്തരം ഹോട്ടലുകൾ വലിയ സഹായമാണ് ചെയ്തത് . സൗജന്യ ഭക്ഷണം നൽകാൻ പോലും ഇവർ തയാറായി. ഓരോ ദിവസവും സാധാരണക്കാരായ എത്രയോ പേരാണ് ഈ ഹോട്ടലുകളെ ആശ്രയിക്കുന്നത്. ഈ ഭാഷണ സാലകളെ കുറിച്ചു ഏതെങ്കിലും തരത്തിലുള്ള പരാതികൾ ഉണ്ടായതായി അറിവില്ല. ഇപ്പോഴാണ് ഇത്തരമൊരു വർത്ത വരുന്നത്. ഈ വാർത്തയോട് അനുകൂല്മായ പ്രതികരണമല്ല ഇത് വരെ ഉണ്ടായത്.

മനോരമ പോലുള്ള ദീർഘ പാരമ്പര്യം ഉള്ള ഒരു മാധ്യമ സ്ഥാപനം ഇത്തരമൊരു വർത്ത പുറത്തു വിടുമ്പോൾ കുറെ കൂടി ജാഗ്രത പുലർത്തേണ്ടിയിരുന്നു.ഒരു ജനകീയ പ്രസ്ഥാനത്തെ വിമർശികുമ്പോൾ അതിന്റെ യാഥാർഥ്യം മനസ്സിലാക്കേണ്ടിയിരുന്നു. വലിയൊരു വിഭാഗം സ്ത്രീകളുടെ തൊഴിലും സാധാരണക്കാരന്റെ ഭക്ഷണവുമാണ് അവർ പ്രതിസന്ധിയിലാക്കുന്നത്. കേരളത്തിലെ മാധ്യമങ്ങളുടെ പ്രത്യേകിച്ച് ദൃശ്യ മാധ്യമങ്ങളുടെ ഉദാസീനതയാണ് ഇതിലൂടെ നാം കാണുന്നത്. മാധ്യമങ്ങളുടെ വിശ്വാസ്യതയെ തന്നെ ഇത് ചോദ്യം ചെയ്യുന്നു. ഈ യഥാർത്യം അവർ തിരിച്ചറിയുമോ?