ആലപ്പുഴ ആർടി ഓഫിസിൽ സ്വകാര്യ ബസ് ഉടമ കൈമുറിക്കാൻ ശ്രമിച്ചു
Wed, 27 Apr 2022

ആലപ്പുഴ: ആലപ്പുഴ ആർടി ഓഫിസിൽ സ്വകാര്യ ബസ് ഉടമ കൈമുറിക്കാൻ ശ്രമിച്ചു. ആലപ്പുഴ-ഇരട്ടക്കുളങ്ങര റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ ഉടമയാണ് ബ്ലേഡ് കൊണ്ട് കൈകീറിയത്. ഇയാളെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇയാൾ സമയം തെറ്റിച്ച് ബസ് ഓടിക്കുന്നതിനാൽ മറ്റ് ബസുകാരുടെ ഭാഗത്ത് നിന്ന് പരാതി ഉയർന്നിരുന്നെന്ന് ആർടി ഓഫിസ് അറിയിച്ചു. കഴിഞ്ഞ ദിവസം സമയം തെറ്റിക്കില്ലെന്ന് എഴുതി നൽകിയതിനെ തുടർന്നാണ് പരാതി അവസാനിപ്പിച്ചതാണ്. എന്നാൽ പിന്നീടും സമയം തെറ്റിച്ചതായി പരാതി ഉയർന്നപ്പോൾ ഇയാളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. തുടർന്നാണ് ബ്ലേഡ് കൊണ്ട് മുറിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.