ചെറിയൊരു അപകടം പറ്റിയെങ്കിലും വലിയ പരിക്കുകളൊന്നും ഇല്ലാതെ രക്ഷപെട്ടു;രണ്ടു ദിവസത്തെ വിശ്രമത്തിനു ശേഷം വീട്ടിലേയ്ക്ക് മടങ്ങും

arif
 

എം പി എ എം ആരിഫിന്റെ കാർ ചേർത്തലയിൽ വെച്ച് അപകടത്തിൽപെട്ടിരുന്നു.ഇപ്പോഴിതാ അപടത്തിൽ വലിയ പരിക്കുകൾ ഒന്നുമില്ല എന്ന വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് എം പി ആരിഫ്.

ആരിഫ് എം പി യുടെ ഫേസ്ബുക് പോസ്റ്റ് 
ചേർത്തലയിൽ വെച്ച് ഞാൻ യാത്ര ചെയ്ത കാർ ഒരു ലോറിയുമായി ഇടിച്ച് ചെറിയൊരു അപകടം പറ്റിയെങ്കിലും  വലിയ പരിക്കുകളൊന്നും ഇല്ലാതെ രക്ഷപെട്ടു.. 
അപകട വിവരം അറിഞ്ഞ് നേരിട്ടും ഫോണിലൂടെയും ഒരുപാട് പേർ ക്ഷേമാന്വേഷണം നടത്തിയത് അറിയുന്നുണ്ട്. 
രണ്ടു ദിവസത്തെ വിശ്രമത്തിനു ശേഷം ചേർത്തല കെ.വി.എം.ആശുപത്രിയിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങും..
ഏവർക്കും നന്ദി
സ്നേഹപൂർവ്വം
നിങ്ങളുടെ 
AM ആരിഫ് MP