നീയൊക്കെ ആണും പെണ്ണും കെട്ടതല്ലേ ,സെക്സ് വര്‍ക്ക് ചെയ്യുന്നവരല്ലേ;പരാതി നൽകാനെത്തിയ ട്രാൻസ്‌ജൻഡർക്ക് പോലിസിൽ നിന്നും അധിക്ഷേപം

google news
deepaa
 


പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ ട്രാന്‍സ്ജെന്‍ഡറെ പോലീസ് ഉദ്യോഗസ്ഥന്‍ അധിക്ഷേപിച്ചുവെന്ന് പരാതി. ട്രാന്‍സ്‌ജെന്‍ഡറായ ദീപാറാണിയാണ് കോഴിക്കോട് നടക്കാവ് സ്റ്റേഷനിൽ പരാതി നല്കാൻ എത്തിയത്. ഇവിടത്തെ സിഐ ജിജീഷിനെതിരെയാണ്  സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ദീപ റാണി പരാതി നല്‍കിയത്. ഫോണിലൂടെ ഒരാള്‍ ശല്യം ചെയ്യുന്നതായും വധഭീഷണി മുഴക്കുന്നുവെന്നും കാട്ടി പരാതി നല്‍കാനെത്തിയതായിരുന്നു ദീപാറാണി. പരാതി സ്വീകരിക്കാതെ താന്‍ ലൈംഗിക തൊഴിലാളിയാണെന്നും വിളിച്ചത് കസ്റ്റമറാകുമെന്നും പറഞ്ഞ് അധിക്ഷേപിച്ചെന്നാണ് പരാതി. 

നീയൊക്കെ ആണും പെണ്ണും കെട്ടതല്ലേ സെക്സ് വര്‍ക്ക് ചെയ്യുന്നവരല്ലേയെന്ന് സിഐ ചോദിച്ചു. ഇത്തരക്കാരുടെ വാക്ക് കേട്ട് കേസെടുക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ തട്ടിപ്പറിക്കാനും ശ്രമിച്ചു. പിന്നാലെ മറ്റൊരു ഉദ്യോഗസ്ഥന്‍ പരാതി സ്വീകരിച്ചെന്നും ദീപാറാണി പറഞ്ഞു.

എന്നാല്‍ ആരോപണം നടക്കാവ് പൊലീസ് നിഷേധിച്ചു. വിവരങ്ങള്‍ തിരക്കിയപ്പോള്‍ പരാതിയുമായി എത്തിയ ആള്‍ക്ക് പെട്ടെന്ന് പ്രകോപനം ഉണ്ടായി. ഇവരോട് ട്രാന്‍സ്മെന്‍ ആണോ ട്രാന്‍സ് വുമണാണോ എന്ന് ചോദിച്ചതിന് പിന്നാലെ പ്രശ്‌നമുണ്ടാക്കുകയായിരുന്നു എന്നാണ് പറഞ്ഞത്. 

Tags