മെട്രോ തൂണുകൾക്കിടയിലെ പൂന്തോട്ടത്തിൽ കഞ്ചാവ് ചെടി

xz

കൊച്ചി: മെട്രോ തൂണുകൾക്കിടയിലെ പൂന്തോട്ടത്തിൽ കഞ്ചാവ് ചെടി. കഞ്ചാവ് ചെടി കണ്ടെത്തിയ ആൾ അറിയിച്ചതിനെ തുടർന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെത്തി ചെടി പിഴുത് നീക്കി. പാലാരിവട്ടം മെട്രൊ സ്റ്റേഷനു സമീപം മെട്രൊ പില്ലർ 516നും 517നും ഇടയിലുളള ഭാഗത്താണ് കഞ്ചാവ് ചെടി കണ്ടത്. ആരെങ്കിലും ബോധപൂർവം വളർത്തിയതാണോ അതോ താനെ മുളച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുസംബന്ധിച്ച് എക്‌സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.