തക്കാളിക്കറിയിൽ ചത്ത അട്ടയുടെ അവശിഷ്ടം; പുലയനാർ കോട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്‌ സെന്ററിന്റെ കന്റീന് പൂട്ട്

canteen
 

കന്റീനിൽ നിന്ന് വാങ്ങിയ തക്കാളിക്കറിയിൽ ചത്ത അട്ടയുടെ അവശിഷ്ടം ലഭിച്ചുവെന്ന പരാതിയെ തുടർന്ന് പള്ളിത്തുറ സ്വദേശി ഉദയകുമാറാണ് പരാതിയിൽ ആണ് നടപടി.ഇതേ തുടർന്ന്  പുലയനാർ കോട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്‌ സെന്ററിന്റെ കന്റീൻ  അടച്ചുപൂട്ടി.  

ഭാര്യയ്ക്കൊപ്പം കന്റീനിൽ നിന്ന്  ഓർഡർ ചെയ്ത ഭക്ഷണം കഴിക്കുന്നതിനിടെയാണ് തക്കാളിക്കറിയിൽ നിന്നും ചത്ത അട്ടയുടെ അവശിഷ്ടം ലഭിച്ചത്. അപ്പോൾ തന്നെ കന്റീൻ നടത്തിപ്പുകാരോട് ഉദയകുമാർ പരാതിപ്പെട്ടെങ്കിലും ലാഘവത്തോടെയാണ് ഇവർ കണ്ടത്.ഇതേ  തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനും നഗരസഭയ്ക്കും പരാതി നൽകി. തുടർന്ന് നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെ നടപടിയിൽ  കാന്റീൻ അടച്ചുപൂട്ടി