മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു ;നേവി തോക്കുകൾ പോലീസ് കസ്റ്റഡിയിൽ

navy
 

നേവി ഉദ്യോഗസ്ഥരുടെ തോക്കുകള്‍ പൊലീസ് കസ്റ്റഡിയിൽ. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ തുടരന്വേഷണത്തിനായിട്ടാണ് ഐഎന്‍എസ് ദ്രോണാചാര്യയിലെ 5 ഇന്‍സാസ് തോക്കുകൾ പോലീസ് പിടിച്ചെടുത്തത്.  കോടതിയില്‍ ഹാജരാക്കിയ ശേഷം തോക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.

കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ ദിവസം നാവികസേനയുടെ ഐഎന്‍എസ് ദ്രോണാചാര്യയില്‍ ഫയറിങ് പ്രാക്ടീസ് നടന്നിരുന്നതായി പൊലീസ് കണ്ടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നേവിയോട് തോക്കുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇന്ന് നേവി തോക്കുകള്‍ കൈമാറിയത്. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് മത്സ്യബന്ധനം കഴിഞ്ഞു മടങ്ങുന്നതിനിടെ തൊഴിലാളിക്ക് വെടിയേറ്റത്. 

വെടിയുണ്ട കോടതിയില്‍ ഹാജരാക്കിയ ശേഷം ശാസ്ത്രീയമായ പരിശോധനയ്ക്ക് അയച്ചിരുന്നു. ഉറവിടം തേടുന്നതിനിടെ, ഐഎന്‍എസ് ദ്രോണാചാര്യയിലെത്തി പൊലീസിന്റെ തന്നെ ബാലിസ്റ്റിക് വിദഗ്ധര്‍ ഉള്‍പ്പടെ പരിശോധന നടത്തി അന്ന് ഉപയോഗിച്ചിരുന്ന തോക്കുകളുടെ പട്ടിക ശേഖരിച്ചിരുന്നു.