ഗാന്ധി -നെഹ്റു ക്വിസ് മത്സരം സംഘടിപ്പിച്ചു

gandhi nehru quiss

 നൂറനാട് :-കേരള  പ്രദേശ് ഗാന്ധി ദർശൻ വേദി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൂറനാട് സി.ബി.എം സ്കൂളിൽ വെച്ച് ഹൈസ്കൂൾതല വിദ്യാർത്ഥികൾക്കായി ഗാന്ധി -നെഹ്റു വിഷയാധിഷ്ഠിതമായി ക്വിസ് മത്സരം സംഘടിപ്പിച്ചു.29-വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽആദിത്യരാജ്ഒന്നാം സ്ഥാനവും,അഷ്ടപ് രണ്ടാം സ്ഥാനവും, കനിക മൂന്നാം സ്ഥാനവും നേടി.സി ബി എം സ്കൂൾ ശാസ്ത്ര വിഭാഗം അധ്യാപകരാണ് മത്സരത്തിന് നേതൃത്വം നൽകിയത്.തുടർന്ന് ഗാന്ധി ദർശൻ വേദി ആലപ്പുഴ ജില്ലാ ചെയർമാൻ അഡ്വ.ദിലീപ് പടനിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മാന വിതരണ സമാപനയോഗം സംസ്ഥാന കൗൺസിൽ അംഗം ശ്രീ.N.കുമാര ദാസ്ഉദ്ഘാടനം ചെയ്ത് കുട്ടികൾക്ക് ഗാന്ധി -നെഹ്റു സന്ദേശം നൽകി.തുടർന്ന് ക്വിസ് മത്സര വിജയികൾക്ക് ഗാന്ധി -നെഹ്റു ചിത്രങ്ങൾ ആലേഖനം ചെയ്ത "ഗാന്ധിദർശൻ പുരസ്കാരങ്ങൾ " CBM - HS -പ്രധാന അധ്യാപിക ശ്രീമതി.R.സജിനിടീച്ചർ,സ്റ്റാഫ് സെക്രട്ടറി ശ്രീമതി.S.ഗിരിജടീച്ചർ,ശ്രീമതി.ബിന്ദുടീച്ചർ എന്നിവർ ചേർന്ന് സമ്മാനിച്ചു.

മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും "ഗാന്ധിജിയിലേക്ക് ... എന്ന ലഘു കൈപ്പുസ്തകം സമ്മാനമായി നൽകി. ശ്രീമതി.വന്ദന സുരേഷ്, ശ്രീ.അനിൽപാറ്റൂർ, ശ്രീ.റെജിൻ.ട.ഉണ്ണിത്താൻ എന്നിവർ ആശംസകൾ നേർന്നു. ബഹു: CBM -സ്കൂൾ അധ്യാപകർ, P.T.A-വൈസ് പ്രസിഡൻറ് ശ്രീ.മനോജ്,ഗാന്ധിദർശൻ വേദി ജില്ലാ സെക്രട്ടറിമാർ അനിൽകുമാർ ഗായത്രി മഠം,അച്ചൻകുഞ്ഞ്,നിയോജകമണ്ഡലം ചെയർമാൻ Y.ഷാജി,സെക്രട്ടറി നൂറനാട് വിജയൻപിള്ള ,മണ്ഡലം ചെയർമാൻമാരായ ഹബീബ് നൂറനാട്,മുരളീധര കുമാർ ,മണ്ഡലം ഭാരവാഹികളായ സജി ജോൺ ,ജോസ് സാമുവൽ , ട.സുനിൽകുമാർ,സുജ ഉത്തമൻ,അരുൺരാജ് എന്നിവർ നേതൃത്വം നൽകി. CBM - സ്കൂൾ അധ്യാപകൻ ശ്രീ.ഷിബു ഖാൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.