ഊട്ടിയില്‍ വെച്ച് കയ്യില്‍ കയറിപ്പിടിച്ചു, കാലിന് പിടിച്ചു,വാഹനത്തില്‍ വെച്ചും അതിക്രമം;ഗ്രേഡ് എഎസ്ഐ ഒളിവിൽ

wayanad
 

കല്‍പ്പറ്റ: പോക്‌സോ കേസ് ഇരയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച എഎസ്‌ഐ ടി ജി ബാബു ഒളിവില്‍. തെളിവെടുപ്പിനിടെയാണ്  അമ്പലവയല്‍ ഗ്രേഡ് ഗ്രേഡ് എഎസ്‌ഐ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. 

ഷെല്‍ട്ടര്‍ ഹോമിലെ കൗണ്‍സിലിംഗിനിടെയാണ്  പെണ്‍കുട്ടി  ദുരനുഭവം വെളിപ്പെടുത്തിയത്. തെളിവെടുപ്പിന് കൊണ്ടുപോയ സമയത്ത് വാഹനത്തില്‍ വെച്ചും അതിക്രമം നേരിട്ടു.ഊട്ടിയില്‍ വെച്ച് ബാബു കയ്യില്‍ കയറിപ്പിടിച്ചു, കാലിന് പിടിച്ചു, മോശമായി പെരുമാറി. ഇതൊന്നും പുറത്തു പറയരുതെന്ന് എഎസ്‌ഐ പെണ്‍കുട്ടിയോട് പറഞ്ഞതായും പിതാവ് പറഞ്ഞു. ഊട്ടിയിലെ തെളിവെടുപ്പിന് ശേഷം പൊലീസ് സ്‌റ്റേഷനില്‍ നേരിട്ട് പോയി താന്‍ കാര്യങ്ങള്‍ തിരക്കി. മകള്‍ക്ക് പ്രശ്‌നമൊന്നുമില്ലെന്നാണ് അന്ന് പൊലീസ് പറഞ്ഞതെന്നും പിതാവ് പറഞ്ഞു.  മകള്‍ക്ക് നീതി കിട്ടണമെന്നും പിതാവ് പറഞ്ഞു. 

ജൂലൈ 26 ന് ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയ പട്ടികവർഗ വിഭാ​ഗത്തിൽപ്പട്ട പെൺകുട്ടിയെ എഎസ്ഐ  ഉപദ്രവിച്ചെന്നാണ് കേസ്.