പുഴു അരിച്ച 55 ക്കാരനെ ആശുപത്രിയിൽ എത്തിച്ചു കാരുണ്യ പാലിയേറ്റിവ്

iraviperoor
 ഇരവിപേരൂർ പുല്ലാട് കോയിപ്രം പഞ്ചായത്തിലെ ആറാം വാർഡിൽ താമസിക്കുന്ന 55ക്കാരനായ രാജശേഖരനെയാണ്  കാലിൽ പുഴു അരിച്ച നിലയിൽ കണ്ടെത്തിയത്.ഏറെ നാളുകളായി ബന്ധുക്കളിൽ നിന്നും അകന്ന്   ഒറ്റപ്പെട്ടു കഴിയുകയായിരുന്നു  രാജശേഖരൻ. കുറച്ചു ദിവസങ്ങളായി വീടിന് പുറത്തിറങ്ങാൻ കഴിയാത്ത നിലയിൽ ആയിരുന്നു. കാരണം തിരക്കി നാട്ടുകാർ ചെന്നപ്പോഴാണ് വീടിനുള്ളിൽ പുഴുവരിച്ച നിലയിൽ കാണപ്പെട്ടത്.തുടർന്ന് കാരുണ്യ പാലിയേറ്റീവ് കെയർ മേഖലാ സെക്രട്ടറി  ജിജു സാമുവേലിനെ വിവരം അറിയിക്കുകയും,തുടർന്ന്  പാലിയേറ്റീവ് പ്രവർത്തകരുടെ നേതൃത്വത്തിൽ സിപിഐഎം ലോക്കൽ സെക്രട്ടറി സി എസ് മനോജ് , ഗ്രാമ പഞ്ചായത്തംഗം  മറിയാമ്മ ചെറിയാൻ ,ജയ്സൻ ജോസ്,ബിനു വർഗീസ് കോയിപ്രം പോലീസ് എന്നിവരുടെയും സാന്നിധ്യത്തിൽ കാരുണ്യ പാലിയേറ്റ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് വെള്ളവും ഭക്ഷണവും നൽകി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചു വൈദ്യ സഹായം നൽകി. ഇപ്പോൾ കാലിന്റെ ചികിത്സയിലാണ് രാജശേഖരൻ.