മെസ്സി ,നെയ്മർ,റൊണാൾഡോ ;ഫുട്ബോൾ ഫാൻസുകൾ സ്ഥാപിച്ച കട്ടൗട്ടുകൾ എടുത്തു മാറ്റണം

football
 

പുള്ളാവൂരിലെ ഫുട്ബോൾ ഫാൻസുകൾ സ്ഥാപിച്ച  കട്ടൗട്ടുകൾ  എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ല കളക്ടർ. കട്ടൗട്ടുകൾ നീക്കാനായി ജില്ലാ ഭരണകൂടത്തിന് കളക്ടർ നിർദ്ദേശം നൽകിക്കഴിഞ്ഞു. പുള്ളാവൂരിലെ പുഴയിൽ അർജന്റീന ഫാൻസ്‌ ഉയർത്തിയ മെസ്സിയുടെ ഭീമൻ കട്ടൗട്ടിന് മറുപടിയായി നെയ്‌മറുടെ അതിലും വലിയ കട്ടൗട്ട് ഉയർത്തി ബ്രസീൽ ഫാൻസ്‌ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ കട്ടൗട്ട് പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടയുമെന്ന് ആരോപിച്ചുള്ള അഡ്വ. ശ്രീജിത് പെരുമനയുടെ പരാതി
 നൽകിയിരുന്നു. 

അതിനു പിന്നാലെ ആധുനിക ഫുട്‍ബോളിലെ മറ്റൊരു അത്ഭുതമായ ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ടും ഇവിടെ ഉയർന്നിരുന്നു. അർജന്റീന, ബ്രസീൽ ഫാൻസിന്റെ ആഗോള കൂട്ടായ്‌മകളിലും, അന്താരാഷ്‌ട്ര മാധ്യമങ്ങളിലും വാർത്തയായ സംഭവത്തെ കുറച്ചുകൂടി പൊലിപ്പിച്ചു കൊണ്ടാണ് റൊണാൾഡോ ആരാധകരും ആവേശത്തിൽ പങ്കുചേർന്നത്.

ലോകകപ്പിൻ്റെ സാഹചര്യത്തിൽ പുള്ളാവൂരിലെ ആരാധകരുടെ കട്ടൗട്ട്  വാർത്ത പ്രാധാന്യം നേടിയിരുന്നു.