സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തി ;ഹക്കിം ഫൈസിയെ പുറത്താക്കി സമസ്ത

hakkim faisy
 സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തി എന്നാരോപിച്ച്  കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്  കൺവീനർ  അബ്ദുൽ ഹക്കിം ഫൈസിയെ പുറത്താക്കി സമസ്ത. ലീഗുമായി ബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു ഹക്കീം ഫൈസി. ഇന്ന്‌ ചേർന്ന സമസ്ത യോഗത്തിന്റെതാണ് തീരുമാനം. അന്വേഷണ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടിയെന്ന് സമസ്ത അറിയിച്ചു. 

സമസ്ത മലപ്പുറം ജില്ലാ അംഗമായിരുന്നു ഹക്കിം ഫൈസി. പാണക്കാട് കുടുംബത്തിന്‍റെയും ലീഗിന്‍റെയും പിന്തുണയോടെയാണ് ഹക്കിം ഫൈസി പ്രവർത്തിച്ചിരുന്നത്.സി ഐ സി ഭരണഘടനാ ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളെ ചൊല്ലിയായിരുന്നു സമസ്തയും സി ഐ സി യും ഇടഞ്ഞത്. വാഫി കോളജുകളുടെ നിയന്ത്രണത്തെ ചൊല്ലി കഴിഞ്ഞയാഴ്ച ഇരു പക്ഷവും സർക്കുലർ ഇറക്കിയിരുന്നു. നിലവിൽ സമസ്ത മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായിരുന്നു ഹക്കിം ഫൈസി.