പള്ളിയിൽ ഷൂട്ടിംഗ് അനുവദിക്കില്ല; സിനിമ ലൊക്കേഷനിൽ അതിക്രമം

film
 

കോഴിക്കോട്: സിനിമ ചിത്രീകരണത്തിനെതിരെ രണ്ടംഗ സംഘത്തിന്റെ അതിക്രമം. മാധ്യമ പ്രവർത്തകനായ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്യുന്ന അനക്ക് എന്തിന്റെ കേട് എന്ന സിനിമയുടെ സെറ്റിലാണ് അതിക്രമം ഉണ്ടായത്.ഷൂട്ടിങ്ങിനായി തയ്യാറാക്കിയ  അലങ്കാര ബൾബുകൾ ഉൾപ്പെടെ അക്രമികൾ നശിപ്പിച്ചു. അക്രമത്തെ തുട‍ര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് നിർത്തി വെച്ചു. ചേന്ദമംഗലൂരിലെ മിനി പഞ്ചാബി പള്ളിയിൽ നടന്ന  ഷൂട്ടിങ്ങിനിടെയാണ് അതിക്രമം നടന്നത് . 

ഷൂട്ടിംഗ് നടക്കുന്നതിനിടെ റോഡിലൂടെ പോവുകയായിരുന്ന രണ്ട് പേർ പള്ളിയിൽ ചിത്രീകരണം അനുവദിക്കില്ലെന്ന് പറഞ്ഞ് ഷൂട്ടിംഗ്  സെറ്റിൽ കേറി അതിക്രമം കാണിച്ചതെന്ന് സംവിധായകർ ഷമീർ ഭരതന്നൂർ പറയുന്നത്. പള്ളി അധികൃതരുടെ അനുമതി വാങ്ങിയാണ് ചിത്രീകരണം തുടങ്ങിയതെന്നും ആരാണ് അക്രമം നടത്തിയതെന്ന് അറിയില്ലെന്നും സംവിധായകൻ പറഞ്ഞു.സംഭവത്തിൽ പരാതി നൽകിയതിനെ തുടർന്ന് അതിക്രമം നടത്തിയവരെ കുറിച്ച് അന്വേഷിക്കുകയാണെന്നു  മുക്കം പൊലീസ് അറിയിച്ചു.