സഹോദരങ്ങളായ വിദ്യർത്ഥികളെ ആലപ്പുഴയിൽ നിന്ന് കാണാതായി; ടവർ ലൊക്കേഷൻ തിരുവനന്തപുരത്ത്

missing
 

ആലപ്പുഴ ചെറായിൽ വിദ്യാർത്ഥികളായ സഹോദരങ്ങളെ കാണ്മാനില്ലെന്ന് പരാതി. ചെറായി അയ്യംമ്പിള്ളി വിബിഷിന്റെ മക്കളായ അഞ്ജന (15), അക്ഷയ് (13) എന്നിവരെയാണ് കാണാതായത്. ഇന്ന് പുലർച്ചെ 4.30 ന് തിരുവനന്തപുരം വർക്കലയിൽ എത്തിയതായാണ് ഇവരുടെ കൈവശമുള്ള ഫോണിന്റെ ടവർ ലൊക്കേഷൻ രേഖകളിൽ നിന്നും വ്യക്തമാകുന്നത്.  സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സഹോദരങ്ങൾക്കൊപ്പം മറ്റൊരു യുവാവും ഉള്ളതായി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു. സഹോദരങ്ങളെ കുടുംബം തിരിച്ചറിഞ്ഞു.


സ്കൂൾ സമയം കഴിഞ്ഞും തിരിച്ചെത്താതായതോടെയാണ് കുടുംബം മുനമ്പം പൊലിസിൽ പരാതി നൽകിയത്. സ്കൂളിൽ പോകാത്തതിൽ തിങ്കളാഴ്ച  കുട്ടികളെ വഴക്ക് പറഞ്ഞിരുന്നു.ഇതേ തുടർന്നാകാം കുട്ടികൾ വീട്ടിൽ വരാത്തത് എന്നതാണ് സംശയം. അയ്യംമ്പിള്ളി വീബിഷിന്റെ മക്കളായ അഞ്ജന (15), അക്ഷയ് (13) എന്നിവർക്കായി തിരച്ചിൽ തുടരുകയാണ്.