യുവാവിനെ അയൽവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

gg

മൊറയൂർ: യുവാവിനെ അയൽവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട്ടൂർ അറവങ്കര സ്വദേശിയും മൊറയൂർ വാലഞ്ചേരിയിൽ താമസിച്ചുവരുകയുമായിരുന്ന പാടത്ത് മുക്താറിൻറെ മകൻ സ്വാലിഹാണ് (19) മരിച്ചത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊണ്ടോട്ടി പൊലീസ് സംഘം സ്ഥലത്തെത്തി വീടിനകത്ത് തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയ യുവാവിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വാലഞ്ചേരി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ വെള്ളിയാഴ്ച രാത്രി പത്തിനു ശേഷം ഖബറടക്കി. ഫഫ്‌സത്താണ് മരിച്ച സ്വാലിഹിൻറെ മാതാവ്. സഹോദരങ്ങൾ: ഷഹ്‌ല, ഷഹ്‌ന, ഷബ്‌ന. സംഭവത്തിൽ തുടരന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.