കഴക്കൂട്ടം കിൻഫ്ര ഫിലിം & വീഡിയോ പാർക്കിൽ 2 ലക്ഷം ചതുരശ്ര അടിയില്‍ പുതിയ ഐ.ടി സ്പേസ്; നിർമ്മാണോദ്ഘാടനം നാളെ

google news
കഴക്കൂട്ടം കിൻഫ്ര ഫിലിം & വീഡിയോ പാർക്കിൽ 2 ലക്ഷം ചതുരശ്ര അടിയില്‍ പുതിയ ഐ.ടി സ്പേസ്; നിർമ്മാണോദ്ഘാടനം നാളെ
 

തിരുവനന്തപുരം: കേരളത്തിൻ്റെ വ്യവസായ മുന്നേറ്റത്തിൽ ഏറ്റവും വലിയ പങ്ക് വഹിക്കാൻ സാധിക്കുന്ന ഐ.ടി/ഐ.ടി അനുബന്ധ വ്യവസായങ്ങൾക്കായി തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം കിൻഫ്ര ഫിലിം & വീഡിയോ പാർക്കിൽ 2 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയ കെട്ടിടം ഒരുങ്ങുകയാണ്. 8 നിലകളിലായി നിർമ്മിക്കുന്ന സ്റ്റാൻ്റേർഡ് ഡിസൈൻ ഫാക്ടറിയുടെ നിർമ്മാണോദ്ഘാടനം മന്ത്രി പി രാജീവ് നാളെ നിർവ്വഹിക്കും. 

5000 പേർക്ക് പ്രത്യക്ഷമായും 7500 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്റ്റാൻ്റേർഡ് ഡിസൈൻ ഫാക്ടറി 2 വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 100 കോടിയോളം രൂപയുടെ നിക്ഷേപവും ഇവിടെ പ്രതീക്ഷിക്കുന്നുണ്ട്.

Tags