വസന്തക്കാഴ്ചകൾ ആസ്വദിക്കാൻ പാളയം സെന്റർ ഫോർ റീഹാബിലിറ്റിഷൻ ഓഫ് ഡിഫറന്റ്ലി ഏബിൾഡിലെ കുട്ടികളെത്തി

Children from the Palayam Center for Rehabilitation of the Differently Abled were brought to enjoy the spring scener
 

തിരുവനന്തപുരം: നഗരവസന്തത്തിന്റെ അവസാന ദിവസം വസന്തക്കാഴ്ചകൾ ആസ്വദിക്കാൻ പാളയം സെന്റർ ഫോർ റീഹാബിലിറ്റിഷൻ ഓഫ് ഡിഫറന്റ്ലി ഏബിൾഡിലെ കുട്ടികളെത്തി. വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്താണ്  സെന്ററിലെ 40 കുട്ടികളുമായി നഗര വസന്ത വേദിയിൽ എത്തിയത്.  

വൈദ്യുത ദീപാലാങ്കാരങ്ങളും ഫ്ലവർ ഷോയും ആസ്വദിച്ചാണ് കുട്ടികൾ മടങ്ങിയത്. നിയോജക മണ്ഡലത്തിലെ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ യുവാക്കളുടെ പങ്ക് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ എംഎൽഎയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡാണ് (വൈബ് ) നഗര വസന്തത്തിന്റെ വളണ്ടിയർ പ്രവർത്തനങ്ങൾ നടത്തുന്നത്.

സി.ആർ.ഡി.എ സെന്റർ ഡയരക്ടർ റവ അഡ്വ സജി.എൻ. സ്റ്റുവർട്ട്, സെക്രട്ടറി എസ്.എസ്. ഉണ്ണികൃഷ്ണൻ, വൈബ് പ്രസിഡന്റ്‌ സൂരജ് സുരേന്ദ്രൻ തുടങ്ങിയവർ കുട്ടികളോടൊപ്പം ഉണ്ടായിരുന്നു.