മൊബൈൽ ഫസ്റ്റ് ഓൺലൈൻ ആപ്പിലൂടെ അധ്യാപകരുടെ ശാക്തീകരണം ലക്ഷ്യമാക്കി ക്‌ളാസ് പ്ലസ്

classplus
 


തിരുവനന്തപുരം: ഇന്ത്യയിലെ 3000ത്തിലധികം നഗരങ്ങളിൽ 30 ദശലക്ഷത്തിൽ അധികം കുട്ടികളെ പഠിപ്പിക്കുന്നതിനായി ഒരു ലക്ഷത്തിലധികം അധ്യാപകർക്ക് സാങ്കേതിക സഹായം നല്കിയയതായി മുൻനിര ബി 2 ബി വിദ്യാഭ്യാസ സംരംഭമായ ക്ലാസ് പ്ലസ് അറിയിച്ചു. അധ്യാപകർക്കും കണ്ടന്റ്  ക്രിയേറ്റേഴ്സിനും അവരുടെ ഓൺലൈൻ പരിശീലനമികവ് വർധിപ്പിക്കാനും വലിയ രീതിയിൽ പൊതുജനങ്ങളിലേക്ക് എത്തിക്കുവാനും സഹായിക്കുന്ന ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ ബി 2 ബി സാസ് സംരംഭമാണ് ക്ലാസ് പ്ലസ്.  വെറും 36 മാസങ്ങൾകൊണ്ടാണ് ഈ മേഖലയിലെ സുപ്രധാന സംരംഭമായി കമ്പനി മാറിയിരിക്കുന്നത്.  ക്‌ളാസ് പ്ലസ്  ഇപ്പോൾ വിപണിയിൽ എത്തിക്കുവാൻ ഒരുങ്ങുന്ന മൊബൈൽ ഫസ്റ്റ് ലേണിങ് മാനേജ്മെന്റ് ആപ്ലിക്കേഷൻ അധ്യാപകർക്കും പരിശീലകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനകരമാകും എന്ന് കമ്പനി പറഞ്ഞു.  

ക്ലാസ് പ്ലസിന്റെ മൊബൈൽ ഫസ്റ്റ് ലേണിങ് മാനേജ്മെന്റ്  ആപ്ലിക്കേഷന്റെ സഹായത്തോടുകൂടി  അധ്യാപകർക്ക് ഇന്ത്യയ്ക്കകത്ത് ഏത് സ്ഥലത്തുമുള്ള വിദ്യാർത്ഥികൾക്ക് വേണ്ട പാഠ്യ നിർദ്ദേശങ്ങൾ നൽകുവാനും ഓൺലൈൻ പരീക്ഷകൾ നടത്തുവാനും ഡിജിറ്റൽ പെയ്മെന്റുകൾ നടത്തുവാനും വീഡിയോ ക്ലാസുകൾ എടുക്കുവാനും സാധിക്കും. അധ്യാപകരുടെ ഓൺലൈൻ സാന്നിധ്യം വർദ്ധിക്കുന്നതിനോടൊപ്പം തന്നെ അവരുടെ വരുമാനവും വർദ്ധിക്കും. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഈ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. രാജ്യത്തെ ഏതു കോണിലിരുന്നും അധ്യാപകരുമായി ലൈവ് ക്ലാസുകളിൽ വിദ്യാർത്ഥികൾക്ക് ആശയവിനിമയം  നടത്തുവാനും അതോടൊപ്പം തന്നെ റെക്കോർഡ് ചെയ്യപ്പെട്ട ക്ലാസുകൾ കേൾക്കുവാനും പഠനോപകരണങ്ങൾ ലഭിക്കുവാനും ആപ്ലിക്കേഷനിലൂടെ സാധ്യമാകും. ക്ലാസ്പ്ലസിന്റെ സഹായത്തോടുകൂടി വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട ഓൺലൈൻ വിദ്യാഭ്യാസം ഒരുക്കുവാൻ അധ്യാപകർക്ക് സാധിക്കുമെന്ന് .ക്ലാസ് പ്ലസ് സഹസ്ഥാപകനും സി ഇ ഒ യുമായ മുകുൽ രസ്തഗി അറിയിച്ചു.

സാങ്കേതികവിദ്യ വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നേറ്റങ്ങൾ നടക്കുന്ന ഒരു കാലഘട്ടമാണിത്. ക്‌ളാസ് പ്ലസ് സാധ്യമാക്കുന്നത് ഒരു പുതിയ രീതിയിലുള്ള കണ്ടന്റ് ഡിസ്ട്രിബ്യൂഷൻ മാർഗ്ഗമാണ്. ഇതിലൂടെ പഠിപ്പിക്കുന്നവർക്ക് ഓൺലൈൻ പാഠ്യപദ്ധതികളിലൂടെയും ഡിജിറ്റൽ കണ്ടന്റുകളിലൂടെയും പണം സമ്പാദിക്കാനുള്ള അവസരവുമുണ്ട്. ഇത്തരത്തിൽ ഒരുപാട് കാര്യങ്ങൾ ക്‌ളാസ് പ്ലസിന്റെ മൊബൈൽ ഫസ്റ്റ് ആപ്ലിക്കേഷനിലൂടെ സാധിക്കുന്നു. ഇത് ആദ്യമായി ഇന്ത്യയിൽ അവതരിപ്പിക്കുന്നത് ക്ലാസ്പ്ലസ് ആണ്. അതിലുപരി, ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുവാൻ വലിയ സാങ്കേതികജ്ഞാനം ആവശ്യമില്ല എന്നതും ശ്രദ്ധേയമാണ്. ഈയൊരു സവിശേഷത കൊണ്ട് തന്നെ  ഓൺലൈനായി പഠിപ്പിക്കുന്നവർക്കും കണ്ടന്റ് ക്രിയേറ്റേഴ്സിനും എളുപ്പത്തിൽ അവരുടെ ക്രിയേറ്റിവിറ്റി കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ആപ്ലിക്കേഷൻ സഹായിക്കും. പഠിപ്പിക്കുന്നവർക്ക് ഒരേ സമയം ഒരുപാട് പ്ലാറ്റ് ഫോമുകൾ ഉപയോഗിക്കുന്നതിന്റെ ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷനേടാനും സാങ്കേതികവിദ്യ പഠിക്കുന്ന സമയം ലാഭിക്കുവാനും സാധിക്കുന്നു. അതുകൊണ്ടുതന്നെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിൽ ശ്രദ്ധിക്കുന്നതിനുവേണ്ടി അവർക്ക് കൂടുതൽ സമയം ആപ്ലിക്കേഷന്റെ സഹായത്തോടുകൂടി കിട്ടുന്നു, മുകുൽ രസ്തഗി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ വിപ്ലവം വളരെക്കാലം മുമ്പ് തന്നെ ആരംഭിച്ചിരുന്നു എന്നതാണ് വസ്തുത. കോവിഡ് 19 മഹാമാരി ഈ മുന്നേറ്റം അല്പം കൂടി വേഗത്തിലാക്കി. മൊബൈൽ ഇന്റർനെറ്റിന്റെ സഹായത്തോടുകൂടി കുട്ടികൾ ഓൺലൈൻ ക്ലാസുകളുടെ ധാരാളം കാര്യങ്ങൾ മനസ്സിലാക്കുന്നുണ്ട്. ഇന്ത്യയിലെ ഏതു കോണിലിരുന്നുകൊണ്ടും ആപ്ലിക്കേഷന്റെ സഹായത്തിൽ  പ്രശസ്തരായ അധ്യാപകരുടെ ക്ലാസുകൾ കേൾക്കുവാനും പഠിക്കുവാനുമുള്ള അവസരം കുട്ടികൾക്ക് ലഭിക്കുന്നു. അധ്യാപകർക്കും ഇത്തരത്തിൽ ഇന്ത്യയിലെ മറ്റു ഭൂപ്രദേശങ്ങളിലെ വിദ്യാർത്ഥികളെ പഠിപ്പിക്കുവാനുള്ള അവസരം ലഭിക്കുന്നു. ഡിജിറ്റൽ പെയ്മെന്റുകളിലൂടെ അധ്യാപകർക്ക് വേതനവും ലഭിക്കുന്നു. അതിനാൽ തന്നെ ക്ലാസ്പ്ലസ് ഉപയോഗിച്ച് അധ്യാപകർക്ക് അവരുടെ ക്ലാസുകൾ വിപുലമായി വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ സാധിക്കും.

അധ്യാപകരെ കൂടുതൽ ശാക്തീകരിക്കുക എന്നതാണ് ക്‌ളാസ് പ്ലസ് ലക്‌ഷ്യം വയ്ക്കുന്നത്.  അധ്യാപകർക്കും കണ്ടന്റ് ക്രിയേറ്റേഴ്സിനും ഭാവിയിലേക്കുള്ള മുന്നേറ്റം നടത്തുവാനുള്ള ഡിജിറ്റൽ സാങ്കേതികവിദ്യയും വിഭവങ്ങളുമാണ് ക്‌ളാസ് പ്ലസ് ആപ്ലിക്കേഷനിലൂടെ നൽകുന്നത്. മാത്രമല്ല അധ്യാപകർക്ക് ഓൺലൈൻ പാഠ്യപ്രവർത്തനങ്ങളിലൂടെയും ഡിജിറ്റൽ കണ്ടന്റുകളിലൂടെയും പണം സമ്പാദിക്കുവാനുള്ള മാർഗവും ആപ്ലിക്കേഷൻ തുറന്നു കൊടുക്കുന്നു. ഫോട്ടോഗ്രാഫി, സ്റ്റോക്ക് ട്രേഡിങ്, അഭിമുഖങ്ങൾ, മത്സര പരീക്ഷകൾ എന്നിവയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നവർക്ക് വേണ്ടിയുള്ള പാഠ്യ പദ്ധതികൾ, വ്യായാമം, നൃത്തം പോലെയുള്ള പരിശീലന പരിപാടികൾ എന്നിങ്ങനെ അനവധി സേവനങ്ങൾ അധ്യാപകർക്കും കണ്ടന്റ് ക്രിയേറ്റേഴ്സിനും വേണ്ടി ഒരുക്കിയിട്ടുണ്ട്. 

അധ്യാപകവൃത്തിയിൽ ഏർപ്പെടുന്ന ആളുകളുടെ മുഴുവൻ  പ്ലാറ്റ് ഫോമായി ക്ലാസ് പ്ലസ്സിനെ മാറ്റുക എന്നതായിരുന്നു ഞങ്ങളുടെ പദ്ധതി, രസ്തഗി  അഭിപ്രായപ്പെട്ടു. അവരെന്താണ് പഠിപ്പിക്കുന്നത് അവരെവിടെ നിന്നാണ് വരുന്നത് എന്നതിനെ മാനദണ്ഡമാക്കാതെ അവരുടെ കണ്ടന്റുകൾ ഉപഭോക്താക്കളിൽ എത്തിക്കുവാനും അതുവഴി അവർക്കു പണം സമ്പാദിക്കുവാനും അവരുടേതായ ഒരു ബ്രാൻഡിനെ ഉണ്ടാക്കിയെടുക്കുവാനുമുള്ള അവസരമാണ് ആപ്ലിക്കേഷൻ ഒരുക്കുന്നത്. അവരുടെ ഓൺലൈൻ സാന്നിധ്യം വലുതാക്കുവാനും പുതിയ മാർഗ്ഗങ്ങളിലൂടെ  വിദ്യാർത്ഥികൾക്ക് നല്ലൊരു ഡിജിറ്റൽ പഠനാനുഭവം നൽകുവാനും ഇതിലൂടെ സാധിക്കും. ക്ലാസുകൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ ഉപകരണങ്ങളും ഫീച്ചറുകളും നൽകുന്നതിനുവേണ്ടി ക്ലാസ്പ്ലസിന്റെ ടെക്നോളജിക്കൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

classplus

വിപുലീകരണത്തിന്റെ ഭാഗമായി,  ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിൽ സ്വാധീനം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ക്‌ളാസ്നാ പ്ലസ്ണ് നടത്തി വരികയാണ്. ക്‌ളാസ് പ്ലസിന്റെ സാങ്കേതികത്വം ഉപയോഗിച്ചു പഠിപ്പിക്കുന്ന അധ്യാപകരുടെ വരുമാനം പത്തിരട്ടിയായി ഉയർന്നിട്ടുണ്ട്. 2018ൽ കമ്പനി ആരംഭിച്ചതിനു ശേഷം ടൈഗർ ഗ്ലോബൽ, സെക്വോയാസ് സർജ്, ജി എസ് വി വെഞ്ചേഴ്സ്, ആർ ടി പി ഗ്ലോബൽ, ബ്ലൂം വെഞ്ചേഴ്സ് മുതലായ നിക്ഷേപകരിൽ നിന്ന് 160 ദശലക്ഷം ഡോളർ സമാഹരിച്ചു. സൂണിക്കോൺ (ഒരു ബില്യൺ വരുമാനം എത്താൻ സാധ്യതയുള്ള കമ്പനി) എന്ന നിലയിൽ ക്ലാസ്പ്ലസിന്റെ മൂല്യം ഇന്ന് 600 ദശലക്ഷം ഡോളറിനു മുകളിലാണ്.  മുൻപോട്ടുള്ള യാത്രയിൽ കൂടുതൽ നിക്ഷേപങ്ങൾ സ്വീകരിക്കുവാനും അതിലൂടെ അധ്യാപകർക്ക് വലുതും ശക്തവുമായ വിദ്യാഭ്യാസ രീതി അവലംബിക്കുന്നതിൽ സഹായിക്കുവാനും ഞങ്ങൾക്ക് സാധിക്കും, മുകുൽ രസ്തഗി പറഞ്ഞു.