നേമത്ത് ഡിവൈഎഫ്ഐ പ്രവർത്തകര്‍ക്ക് നേരെ കഞ്ചാവ് മാഫിയ സംഘത്തിന്‍റെ ആക്രമണം

dyfi
 

തിരുവനന്തപുരം നേമത്ത്  ഡിവൈഎഫ്ഐ പ്രവർത്തകര്‍ക്ക് നേരെ കഞ്ചാവ് മാഫിയ സംഘത്തിന്‍റെ ആക്രമണം. ആക്രമണത്തിൽ 3 പ്രവർത്തകർക്ക് പരുക്കേറ്റു. നേമം സ്റ്റുഡിയോ റോഡിന് സമീപം ഇന്നലെ രാത്രിഅത്തപ്പൂക്കളമൊരുക്കുകയായിരുന്ന പ്രവർത്തകർക്ക് നേരെയാണ് ആയുധവുമായെത്തിയ ഏഴംഗ സംഘം ആക്രമണം നടത്തിയത്.

 സംഭവത്തിൽ ഡി.വൈ.എഫ്.ഐ നേമം മേഖലയിലെ പൂഴിക്കുന്ന് യൂണിറ്റ് പ്രസിഡന്റ് ശരത്ത്, യൂണിറ്റ് കമ്മിറ്റി അംഗം ഷൈജു, സി.പി.ഐ.എം പൂഴിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി സജി എന്നിവർക്ക്  പരുക്കേറ്റു . ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


.