ഓണത്തിനിടക്ക് ഗുണ്ടാ വേട്ട

arrest
 


ഓണം പ്രമാണിച്ച് ഗുണ്ടാവേട്ട ശക്തമാക്കാൻ പൊലീസ്. തിരുവനന്തപുരത്ത് 107 ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ അഞ്ചു മുതല്‍ 9 വരെയായിരുന്നു റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. തിരുവനന്തപുരം റൂറലില്‍ നടത്തിയ റെയ്ഡിൽ  107 ഗുണ്ടകള്‍ അറസ്റ്റിലായി . 

പിടിയിലായവരില്‍ 94 പേര്‍ പിടികിട്ടാപ്പുള്ളികളാണ്. 13 പേര്‍ കഴിഞ്ഞ പത്തു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞവരാണെന്നും പൊലീസ് അറിയിച്ചു.