ജനുവരിപ്പൂക്കള്‍ നാടക സായാഹ്നം ഇന്ന്

തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ ഇന്ന് ജനുവരിപ്പൂക്കള്‍ എന്ന പേരില്‍ നാടക സായാഹ്നം സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 5.45ന് കെ.എസ്. ബിനുലാലിന്റെ കാവ്യാലാപനത്തോടെയാണ് സായാഹനത്തിലെ പരിപാടികള്‍ ആരംഭിക്കുക. നാടക സായാഹ്നത്തിന്റെ ഉദ്ഘാടനം അഡ്വ വി.കെ. പ്രശാന്ത് എംഎല്‍എ നിര്‍വഹിക്കും.
വൈകിട്ട് 6.30ന് ആരംഭിക്കുന്ന ഉദ്ഘാടന പരിപാടിയില്‍ വൈലോപ്പിള്ളി സംസ്കൃതി ഭവന് സെക്രട്ടറി പ്രിയദര്ശനന്.പി.എസ് അധ്യക്ഷനാകും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ സത്യന്.എം മുഖ്യാതിഥിയായി പങ്കെടുക്കും. കെജിഒഎ ജനറല്‍ സെക്രട്ടറി ഡോ എസ്.ആര്.മോഹനചന്ദ്രന് കലാകാരന്മാരെ ആദരിക്കും. സംസ്കൃതി ഭവന് പ്രോഗ്രാം അസിസ്റ്റന്റ് ആനി ജോണ്സണ്, എസ്. വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിനു ശേഷം വൈകിട്ട് 6.45ന് മനോജ് നാരായണന്റെ സംവിധാനത്തില്‍ കെജിഒഎ തിരുവനന്തപുരം സൗത്ത് ജില്ല അവതരിപ്പിക്കുന്ന കരയാതെ മക്കളെ എന്ന നാടകം അരങ്ങേറും. തുടര്‍ന്ന് 7.15ന് ഓംചേരി രചിച്ച് തൊഴുവന്‍കോട് ജയന് സംവിധാനം ചെയ്ത നോക്കുകുത്തി തെയ്യം എന്ന ഏകപാത്ര നാടകം അരങ്ങിലെത്തും. തിരുവനന്തപുരം രാഗമാലിക ആര്‍ട്സ് സൊസൈറ്റിയാണ് നാടകം അരങ്ങിലെത്തിക്കുന്നത്.