നഗര വസന്തം; അവാര്‍ഡുകള്‍ സമ്മാനിച്ചു

Awards were presented
 

തിരുവനന്തപുരം: നഗര വസന്തത്തിലെ പുഷ്‌മേളയിലെ വിവിധ മത്സരങ്ങളില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ സമ്മാനിച്ചു. കൊമേഴ്‌സല്യല്‍ ഫ്‌ളോറിസ്റ്റുകള്‍ക്കും വ്യക്തികള്‍ക്കും റസിഡന്‍സ് അസോസിയേഷനുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി മാസ് അറേഞ്ച്‌മെന്റ്, ഷാലോ അറേഞ്ച്‌മെന്റ്, ഡ്രൈ ഫ്‌ളവര്‍ അറേഞ്ച്‌മെന്റ്, ഡബിള്‍ കണ്ടെയ്‌നര്‍ അറേഞ്ച്‌മെന്റ്, ഫ്‌ളോട്ടിങ് അറേഞ്ച്‌മെന്റ്, വെജിറ്റബിള്‍ കാര്‍വിങ്, ലൂസ് ബൊക്കെ, ബ്രൈഡല്‍ ബൊക്കെ എന്നിങ്ങനെ നിരവധി മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. 

മത്സരവിജയികള്‍ക്ക് വി.കെ. പ്രശാന്ത് എംഎല്‍എ അവാര്‍ഡുകള്‍ വിതരണം ചെയ്തു. 40 വര്‍ഷത്തോളമായി കൊമേഴ്‌സ്യല്‍ ഫ്‌ളോറിസ്റ്റ് രംഗത്തുള്ള സാബു ജോണിനെ വേദിയില്‍വച്ച് എംഎല്‍എ ആദരിച്ചു. 

കേരള റോസ് സൊസൈറ്റി സെക്രട്ടറി കെ.വിക്രമന്‍ നായര്‍, ട്രഷറര്‍ എന്‍.സുഭാഷ്, അമ്പലത്തറ ചന്ദ്രബാബു, ജയശേഖരന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.