പൂവാറിൽ കടലിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷപ്പെടുത്തി
Wed, 11 May 2022

പൂവാർ: പൊഴിക്കര ബീച്ചിൽ ശക്തമായ കാറ്റിനെ തുടർന്ന് കടലിൽ അകപ്പെട്ട കുഞ്ഞിനെ രക്ഷിച്ചു. കടലിൽ കാല് നനയ്ക്കാൻ ഇറങ്ങിയ സൂറത്ത് സ്വദേശികളായ മുഹമ്മദ് കാസിം - ഷാഹിന ദമ്പതികളുടെ മൂന്ന് വയസുള്ള രഹനയാണ് അമ്മയുടെ കൈയിൽ നിന്ന് വഴുതി കടലിൽ വീണത്.
ശക്തമായ തിരയിൽ ഒഴുകിപ്പോയ കുട്ടിയെ ലൈഫ് ഗാർഡുമാരായ വിർജിൻ, ജോർജ് എന്നിവർ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. പൂവാർ കോസ്റ്റൽ പൊലീസിലെ ജയരാജ്, ഷെറിൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്ക് എടുത്തു.