സാരംഗി സാംസ്കാരിക കേന്ദ്രത്തിന്റെ ഒന്നാം വാർഷികം ഉത്ഘാടനം കഴിഞ്ഞു

sarangi

 വിഴിഞ്ഞം പുളിംകുടി സാരംഗി സാംസ്കാരിക കേന്ദ്രം ഒന്നാം വാർഷികം ജീവൻ ടീവി മാനേജിങ് ഡയറക്ടറും, ചലച്ചിത്ര നിർമാതാവുമായ ശ്രീ ബേബിമാത്വ സോമതീരം ഉത്ഘാടനം ചെയ്തു. എസ്. എസ്. അജിത്കുമാർ അധ്യക്ഷൻ ആയി. യുവ ഏഴു ത്തു കാർക്കായി സാരംഗി ഏർപ്പെടുത്തിയ പി. എൻ. പണിക്കർ യുവ സാഹിത്യ പുരസ്‌കാരം അഡ്വ. ദിലീപ് പടനിലത്തിന് എൻ. ബാലഗോപാൽ സമ്മാനിച്ചു.അഡ്വ. എം. വിൻസെന്റ് എം. എൽ. എ മുഖ്യ അഥിതി ആയി.

സാരംഗി ഉപദേശക സമിതി അംഗങ്ങളായ എ. ജെ. സുക്കാർണോ, തോട്ടം പി. കാർത്തികേയൻ, കെ. അശോകൻ, സഫറുള്ളഖാൻ തുടങ്ങിയവർ പങ്കെടുത്തു. സാരംഗി ഡയറക്ടർ എ. കെ. ഹരികുമാർ സ്വാഗതവും വിജേഷ് ആഴിമലനന്ദിയും പറഞ്ഞു. തുടർന്ന് സംഗീത സംവിധായകൻ ഷാജി സൂര്യ നയിച്ച ബീറ്റ് റൂട്ട്സ് എന്ന പ്രേത്യേക സംഗീത പരിപാടിയും നടന്നു....9497023563