തിരുവനന്തപുരത്ത് ഇന്ന് പ്രാദേശിക അവധി

sivagiri
 

ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് ഇന്ന് രണ്ട് താലൂക്കുകളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചിറയന്‍കീഴ്, വര്‍ക്കല താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടറുടെ ചുമതലയുള്ള എ ഡി എം അനില്‍ ജോസാണ് ഇന്ന് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.

മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമാകില്ലെന്നും ഉത്തരവില്‍ പറയുന്നു. 30,31, ജനുവരി ഒന്ന് തീയതികളിലായാണ് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതി ആഘോഷ പരിപാടികള്‍ നടക്കുന്നത്. 

 കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന സമ്മേളനം ഇന്നലെ ഉദ്ഘാടനം ചെയ്തിരുന്നു. വര്‍ക്കല ശിവഗിരിയുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന 70 കോടിയുടെ പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് രാജ്നാഥ് സിംഗ് അറിയിച്ചു.