തിരുവനന്തപുരത്ത് സ്‌​കൂ​ള്‍ ബ​സ് ത​ട്ടി ര​ണ്ടു​വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

child dead
തി​രു​വ​ന​ന്ത​പു​രം: സ്‌​കൂ​ള്‍ ബ​സ് ത​ട്ടി ര​ണ്ടു​വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം പെ​രു​ങ്ക​ട​വി​ള​യി​ല്‍ കു​റ്റി​യാ​ണി​ക്കാ​ട് അ​നീ​ഷി​ന്‍റെ മ​ക​ന്‍ വി​ഗ്നേ​ഷ് ആ​ണ് മ​രി​ച്ച​ത്.
 
തിരുവനന്തപുരം പെരുങ്കടവിളയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് അപകടം. വിഘ്നേഷിന്റെ സഹോദരന്‍ വന്ന സ്കൂള്‍ വാനിനടിയില്‍പ്പെട്ടാണ് അപകടമുണ്ടായത്. സഹോദരനെ ഇറക്കിയശേഷം വാൻ തിരിച്ചുപോകുന്നതിനിടെ വിഘ്നേഷ് അബദ്ധത്തിൽ അടിയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.