കിളിമാനൂർ : ഏകദേശം 12 വർഷം മുൻപാണ് 50 പൈസ വില ഉണ്ടായിരുന്ന തീപ്പെട്ടിയുടെ വില ഒരു രൂപയായി വർധിപ്പിച്ചത്. കഴിഞ്ഞ വർഷം തീപ്പെട്ടിയുടെ വില 2 രൂപ ആയി വർധിപ്പിക്കുമെന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു എങ്കിലും അതുണ്ടായില്ല. പകരം കൊള്ളികളുടെ എണ്ണം പകുതിയാക്കി കുറച്ചു. നേരത്തെ 60 കൊള്ളികൾ ഉണ്ടായിരുന്ന തീപ്പെട്ടിയിൽ ഇപ്പോൾ 30 കൊള്ളികൾ മാത്രമാണ് ഉള്ളത്.
60 കൊള്ളികൾ നിലനിർത്തി വില 2 രൂപയായി വർധിപ്പിക്കാത്തത് കൊള്ളി ഉരച്ച് കത്തിക്കാൻ കവറിന്റെ വശത്ത് തേച്ചിരിക്കുന്ന മരുന്ന് പോര എന്നതിനാൽ ആണെന്ന് കമ്പനി ഉടമകൾ പറഞ്ഞതായി വ്യാപാരികൾ പറയുന്നു. ഇപ്പോൾ 30 കൊള്ളികൾ ഉരയ്ക്കുമ്പോൾ വശത്തെ മരുന്നു തീർന്നു പോകുന്നുണ്ട്. അതേ സമയം വില വർധിപ്പിക്കാൻ ശ്രമം നടന്നപ്പോൾ വിൽപന ഗണ്യമായി കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. ഇതേ തുടർന്നു വില ഒരു രൂപയായി നിലനിർത്തി. തമിഴ്നാട്ടിലെ ശിവകാശി, കോവിൽപ്പെട്ടി എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് തീപ്പെട്ടികൾ എത്തുന്നത്. പക്ഷേ, ഗ്യാസ് ലൈറ്ററും സിഗററ്റ് ലൈറ്ററും ഓട്ടമാറ്റിക് ഗ്യാസ് സ്റ്റൗവും വന്നതോടെ തീപ്പെട്ടിയുടെ ഉപയോഗം കുറഞ്ഞു.
Read More:മണിക്കുട്ടൻ എവിടെയുണ്ട്? ആ ചോദ്യത്തിനുള്ള ഉത്തരമാണു റോസി!
തീപ്പെട്ടി വ്യവസായം സംസ്ഥാനത്ത് നിന്നും തമിഴ്നാട്ടിലേക്ക് പൂർണമായും കുടിയേറിയതായി വ്യാപാരികൾ പറയുന്നു. മരുന്ന് നിറയ്ക്കുന്ന കൊള്ളി നിർമിക്കുന്നത് മാത്രമാണ് തീപ്പെട്ടി വ്യവസായത്തിൽ സംസ്ഥാനത്തിനുളള പങ്ക്. കൊള്ളിയിൽ തേയ്ക്കുന്ന മരുന്നിനും വില വളരെ വർധിച്ചതായും വ്യാപാരികൾ പറയുന്നു. വില വർധിപ്പിക്കാത്തതിനാൽ കമ്മീഷനും കുറവാണ്. 12 ശതമാനം ജിഎസ്ടി നൽകിയാണ് തമിഴ്നാട്ടിൽ നിന്നും കേരളത്തിലെ വ്യാപാരികൾ തീപ്പെട്ടി വാങ്ങുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം