വിവാഹ പൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് അഡ്വ. പി. സതീദേവി

google news
Zn

chungath new advt

കേരളത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വനിതാ കമ്മിഷന്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലൈഫ് ഫൗണ്ടേഷനുമായി ചേര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ നടത്തിയ പ്രീമാരിറ്റല്‍ ആന്‍ഡ് പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍.

   

read also:കേരളത്തിൽ ജാതി സെൻസസ് നടപ്പാക്കുന്നത് വരെ വെൽഫെയർ പാർട്ടി പ്രക്ഷോഭം - ഹമീദ് വാണിയമ്പലം

     
നെയ്യാറ്റിന്‍കര സ്വദേശാഭിമാനി ഹാളില്‍ വച്ച് നടത്തിയ പരിപാടിയുടെ ആദ്യ സെഷന്‍ കെ. അന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ ആര്‍. പാര്‍വതിദേവി, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതാ റാണി രഞ്ജിത്ത്, ലൈഫ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ എസ്.ജി. ബീന മോള്‍, നെയ്യാറ്റിന്‍കര നഗരസഭ കൗണ്‍സിലര്‍ അഡ്വ. ഷീല, പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സ്മിത, സിഡിപിഒമാരായ ശിവപ്രിയ, കൃഷ്ണ എന്നിവര്‍ സംസാരിച്ചു.
    
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു