തിരുവനന്തപുരം കാട്ടാക്കടയിൽ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ജില്ലാസമ്മേളനത്തിനു മുന്നോടിയായി സെമിനാർ നടത്തി

google news
seminar

തിരുവനന്തപുരം:  മഹാത്മാ​ഗാന്ധി ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ അവകാശസമര പോരാട്ടങ്ങൾക്കുവേണ്ടി നേതൃത്വം നല്കുന്ന സംഘടനയാണ് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ.

കേരളസംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന കോൺ​ഗ്രസിനും ബിജെപിക്കുമെതിരെയാണ് സംസ്ഥാന സമ്മേളനം നടത്തുന്നു . അതിനു മുന്നോടിയായി വാർഡ് തലം മുതൽ ജില്ലാ സമ്മേളനങ്ങൾ വരെ നടത്താൻ യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. 

രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും നിപ വൈറസ് സാന്നിധ്യം; ദേശീയ സർവേ റിപ്പോർട്ട് പുറത്ത്

വാർഡ് സമ്മേളനങ്ങളും, പഞ്ചായത്ത് സമ്മേളനങ്ങളും, ഏരിയാ സമ്മേളനങ്ങൾക്കും ശേഷം യൂണിയൻ ജില്ലാ സമ്മേളനം ഈ വരുന്ന 19, 20 തീയതികളിൽ നെയ്യാറ്റിൻകരവെച്ച് നടക്കും.  ജില്ലാ സമ്മേളനത്തിന്റെ വിളംബരം വിളിച്ചറിയിച്ചുകൊണ്ടുള്ള സെമിനാർ തിരുവനന്തപുരം കാട്ടാക്കടയിൽ നടന്നു.

CHUNGATHE

സെമിനാർ ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു.  എസ് വിജയകുമാർ അധ്യക്ഷനായി ചടങ്ങിൽഎ സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. പുത്തൻകട വിജയൻ. കെ ഗിരി. വി.ജെ സുനിത, ജെ ബിജു,  ജി മണികണ്ഠൻ ,ശാലിനി എന്നിവർ സംസാരിച്ചു. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags