×

'ആരവം' കോസ്റ്റല്‍ ഗെയിംസ് 2024ന് തുടക്കമായി

google news
De

തിരുവനന്തപുരം: ജില്ലയിലെ തീരദേശ മേഖലകളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ 18 വയസ്സിനും 28 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്കായി നടത്തുന്ന കോസ്റ്റല്‍ ഗെയിംസ് 'ആരവം' 2024 സബ് കളക്ടര്‍ ഡോ അശ്വതി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോട്ടുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ചന്ദ്രലേഖ, കരകുളം പഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡ സൈമണ്‍, സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ സംസ്ഥാന കോ ഓഡിനേറ്റര്‍ രാജീവ് ആര്‍, കായിക വകുപ്പ് സ്‌പോര്‍ട്‌സ് ഡെമോണ്‍സ്‌ട്രേറ്റര്‍ എസ് സുനുലാല്‍, ജയ് ക്രൈസ്റ്റ് ലൈബ്രറി 'പ്രസിഡന്റ് ജോയ് ഫെര്‍ണാണ്ടസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഗെയിംസിന്റെ ആദ്യ ദിനം ഫുട്‌ബോള്‍,വോളിബോള്‍, വടം വലി, കബഡി മത്സരങ്ങളുടെ പ്രാഥമിക റൗണ്ടുകള്‍ നടന്നു. ഞായറാഴ്ച ഇവയുടെ ഫൈനല്‍ മത്സരങ്ങള്‍ നടക്കും. അടിമലത്തുറ ജയ് ക്രൈസ്റ്റ് ഫുട്‌ബോള്‍ ഗ്രൗണ്ടിലും പുല്ലുവിള ലിയോ തേര്‍ട്ടീന്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലുമായിട്ടാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

     

ന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Tags