ഷെഫ് ലതയുടെ 'സൽക്കാരം' തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ

തിരുവനന്തപുരം: ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടിയിലെ ഷെഫ് ഡി കുസിൻ, ഷെഫ് ലതയുടെ നേതൃത്വത്തിൽ ‘സൽകാരം - ഷെഫ് ലതയ്‌ക്കൊപ്പം കൽനറി ഒഡീസി’യുമായി ഹയാത്ത് റീജൻസി തിരുവനന്തപുരം. നവംബർ 7 മുതൽ 12 വരെയാണ് ഫെസ്റ്റ് നടക്കുക. ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 3:00 വരെ ഉച്ചഭക്ഷണവും, വൈകുന്നേരം 7:00 മുതൽ രാത്രി 10.30 വരെ അത്താഴവും മലബാർ കഫേയിൽ ലഭ്യമാകും.
കാപ്പാട് കായിക്കറി, പാൽ വാഴയ്ക്ക, പോത്ത് ഉലർത്ത്, ചട്ടി പത്തിരി എന്നിവയും ഉൾപ്പെടെ കേരളത്തിൽ നിന്നുള്ള ആദ്യ വനിത ഷെഫായ ഷെഫ് ലത പ്രത്യേകം തയ്യാറാക്കിയ കേരളത്തിലെ തനതായതും പുരാതനമായതും, ആധികാരികവുമായ കത്തോലിക്കാ സുറിയാനി, മലബാർ, മധ്യതിരുവിതാംകൂർ രുചികൾ ആസ്വദിക്കാൻ അവസരമുണ്ടായിരിക്കും.
റിസർവേഷനുകൾക്ക്, വിളിക്കുക: +91 62386 00493
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു