കോ ഓപറേറ്റീവ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷന്‍ കേരള സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണ്ണയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ വായ്പ കളക്ഷന്‍ ജീവനക്കാരുടെ സംഘടനയായ കോ ഓപറേറ്റീവ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷന്‍ കേരള സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാറും മാനെജ്മെന്റുകളും തുടരുന്ന അവഗണനയിലും നീതി നിഷേധത്തിലും പ്രതിഷേധിച്ചാണ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നത്.
നാളെ രാവിലെ നടക്കുന്ന ധര്‍ണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ ടി.സിദ്ദിഖ്, കുറുക്കോളി മൊയ്തീന്‍, സിഎംപി സംസ്ഥാന സെക്രട്ടറി സി.പി.ജോണ്‍, ഐഎന്‍ടിയുസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.ആര്‍. പ്രതാപന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സ്ഥിരപ്പെടുത്തല്‍, സ്ഥിരവേതന ഉത്തരവുകളും ക്ഷേമനിധി പദ്ധതിയും പെന്‍ഷന്‍ പദ്ധതിയും പൂര്‍ണമായി നടപ്പാക്കാത്തതും കോവിഡ് കാലഘട്ടത്തില്‍ സ്വന്തം ആരോഗ്യം പോലും വകവെക്കാതെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്തതിനുള്ള ഇന്‍സന്റീവ് നല്‍കാത്തതും അടക്കമുള്ള പ്രശന്ങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമരം സംഘടിപ്പിക്കുന്നത്.