ട്രാവല്‍ & ടൂറിസം ഡിപ്ലോമയില്‍ സൗജന്യ പഠനവും സ്‌റ്റൈപ്പന്റും ജോലിയും

bizap

തിരുവനന്തപുരം: കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നോണ്‍ പ്രോഫിറ്റ് ഫൗണ്ടേഷനും  ഐഎഎഫ്, ഐഎസ്ഒ സര്‍ട്ടിഫൈഡ് സ്ഥാപനവുമായ ബിസാപ് എജ്യു ഫൗണ്ടേഷന്‍ നടത്തുന്ന ട്രാവല്‍ ആന്‍ഡ് ടൂറിസം ഡിപ്ലോമ കോഴ്‌സില്‍ സൗജന്യ പഠനത്തിനായി അര്‍ഹരായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണമായും പഠന ഫീസ് അടയ്ക്കാതെ പഠിക്കാന്‍ സാധിക്കും.

പ്ലസ് ടു പാസായ ഏതൊരാള്‍ക്കും പ്രായഭേദമന്യേ കോഴ്‌സില്‍ ചേരാം. സൗജന്യ പഠനം ആഗ്രഹിക്കാത്ത മറ്റു വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. കോഴ്‌സ് കാലയളവില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്‌റ്റൈപ്പന്റോടെ പരിശീലനവും ശേഷം ജോലിയും നല്‍കും. സ്വദേശത്തും വിദേശത്തുമായി നിരവധി ട്രാവല്‍ ഏജന്‍സികള്‍, ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേഷന്‍ കമ്പനികള്‍ എന്നിവരുമായി സഹകരിച്ചാണ് ബിസാപ് എജ്യു ഫൗണ്ടേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും തൊഴിലും ഉറപ്പാക്കുന്നത്. ജെയിന്‍ യൂണിവേഴ്‌സിറ്റി അംഗീകൃത സെര്‍ട്ടിഫിക്കറ്റും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.

 എല്ലാ ബാച്ചിലും തെരഞ്ഞെടുക്കപ്പെടുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠനം ഉറപ്പാക്കുമെന്ന് ബിസാപ് എജ്യു ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അസറുദ്ദീന്‍ കെ പറഞ്ഞു. ടൂറിസം മേഖല പുരോഗതി പ്രാപിക്കുന്ന ഈ കാലഘട്ടത്തില്‍ അവസരങ്ങള്‍ നിരവധിയാണ്. അത് കൊണ്ട് തന്നെ കോഴ്‌സിന് ചേരുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ജോലി നല്‍കാനുള്ള സാഹചര്യം ഉണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എന്നാല്‍ പഠനവും ജോലിയും ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബിസാപ് എജ്യു ഫൗണ്ടേഷന്‍ തുടങ്ങുന്ന മറ്റ് കോഴ്‌സുകളിലും അവസരം നല്‍കുമെന്ന് മുഹമ്മദ് അസറുദ്ദീന്‍ പറഞ്ഞു. കോഴ്‌സ് വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 7034955255, 9207055255, Bizapedu@gmail.com