ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിന് ജാഗ്രതാ സമിതി അംഗങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം: അഡ്വ. പി. സതീദേവി

google news
Hh

chungath new advt

തിരുവനന്തപുരം :സമൂഹത്തില്‍ ദുരന്തങ്ങള്‍ സംഭവിച്ച ശേഷം ഇടപെടുന്നതിനു പകരം അവ നടക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ ജാഗ്രതാ സമിതി അംഗങ്ങള്‍ സ്വീകരിക്കണമെന്ന് കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ ജാഗ്രതാ സമിതി അംഗങ്ങള്‍ക്കായി പിരപ്പന്‍കോട് പഞ്ചായത്ത് ഹാളില്‍ വനിതാ കമ്മിഷന്‍ നടത്തിയ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷ.

 Nz

മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോമളം മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖകുമാരി, ജില്ലാ പഞ്ചായത്തംഗം ഉനൈസ അന്‍സാരി, സ്ഥിരം സമിതി അധ്യക്ഷരായ എം. അനില്‍കുമാര്‍, ആര്‍. സഹീറത്ത് ബീവി, കെ. സുരേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. സജീവ്, റ്റി. നന്ദു, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.എസ്. ചന്ദ്രബാബു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന പരിശീലന ക്ലാസ് നയിച്ചു.
  
  
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു