പൊതുജനങ്ങള്‍ക്ക് മില്‍മ തിരുവനന്തപുരം ഡെയറി സന്ദര്‍ശിക്കാം

google news
Cs

chungath new advt

തിരുവനന്തപുരം: ദേശീയ ക്ഷീരദിനാചരണത്തിന്‍റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് മില്‍മയുടെ തിരുവനന്തപുരം ഡെയറി സന്ദര്‍ശിക്കാന്‍ അവസരം. നവംബര്‍ 26 നും 27 നും രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ് സന്ദര്‍ശനത്തിന് സൗകര്യമൊരുക്കിയിട്ടുള്ളത്. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ക്ലാസുകള്‍, പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.

  
പാല്‍, തൈര്, ജാക്ക്ഫ്രൂട്ട് പേഡ, കപ്പിലുള്ള കട്ടത്തൈര്, കപ്പിലുള്ള സംഭാരം, പനീര്‍ തുടങ്ങിയവയുടെ ഉത്പാദനം കാണാനും ഡെയറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കണ്ടു മനസ്സിലാക്കാനുമുള്ള സൗകര്യമുണ്ടായിരിക്കും.
   
നെയ്യ്, ബട്ടര്‍, പനീര്‍, പേഡ, ഐസ്ക്രീമുകള്‍, ഗുലാബ് ജാമുന്‍, പാലട, ചോക്കലേറ്റുകള്‍, സിപ് അപ്, മില്‍ക്ക് ലോലി, മാംഗോ ജൂസ്, റസ്ക്ക്, ഫ്ളേവേര്‍ഡ് മില്‍ക്ക്, കപ്പ് കേക്ക് തുടങ്ങിയ മില്‍മ ഉത്പന്നങ്ങള്‍ ഡിസ്കൗണ്ട് വിലയില്‍ ഡെയറിയില്‍ നിന്നും വാങ്ങാനുള്ള അവസരവും ഈ ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
     
     
ദിനാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പെയിന്‍റിംഗ് മല്‍സരവും ക്വിസും സംഘടിപ്പിക്കുന്നുണ്ട്. അമ്പലത്തറ ഡെയറിയില്‍ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് നവംബര്‍ 22 ന് രാവിലെ 10.30 മുതല്‍ പെയിന്‍റിംഗ് മല്‍സരവും 23 ന് രാവിലെ 9.30 മുതല്‍ ക്വിസ് മത്സരവും നടക്കും.
   
ജില്ലയിലെ ഓരോ സ്കൂളുകളിലേയും രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് വീതം മത്സരങ്ങളില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര്‍ 20 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം.
രജിസ്ട്രേഷന് :milmatdmkt@gmail.com
      
    
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു