ഷോർട്ട് ഫിലിം നിർമാണത്തോടെ വിജ്ഞാന വേനലിന് തിരശീല

google news
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
 

തിരുവനന്തപുരം:  വേനലവധി വിരസമാക്കാതെ അറിവിന്‍റെ പെരുമഴക്കാലം തീർത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്നു വന്ന അവധിക്കാല കൂട്ടായ്മ 'വിജ്ഞാന വേനലി'ന് തിരശീല. കഴിഞ്ഞ ആറു നാൾ ആടിയും പാടിയും ചിരിച്ചും കളിച്ചും സന്തോഷവും വിജ്ഞാനവും പങ്കിട്ട കുട്ടിക്കൂട്ടം കഴിഞ്ഞ ദിവസം നടത്തിയ വിജ്ഞാനയാത്രയും ചേർത്തു വച്ച് ഷോർട്ട് ഫിലിം നിർമിച്ചാണ് വൈലോപ്പിള്ളി കൂത്തമ്പലത്തിന്‍റെ പടികളിറങ്ങുന്നത്. 

കടൽ എന്നു പേരിട്ട ഷോർട്ട് ഫിലിമിന്‍റെ അരങ്ങിലും അണിയറയിലും ക്യാമ്പിലെ കുട്ടികൾ തന്നെയാണ് നേതൃത്വം വഹിച്ചത്. ഷോർട്ട് ഫിലിം ഉടൻ പുറത്തിറക്കും. 
ക്യാമ്പിന്‍റെ സമാപന സമ്മേളനം വി.കെ. പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. തുടർന്നു കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags