തിരുവനന്തപുരം :ഗ്രാമപഞ്ചായത്ത് തലത്തിൽ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം വനിതാ കമ്മിഷന്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനതലത്തിലുള്ള ജാഗ്രതാ സമിതി അംഗങ്ങളുടെ പരിശീലനം ഊര്‍ജിതമാക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണം, സ്ത്രീകള്‍ക്കെതിരേ ഉണ്ടാകുന്ന അതിക്രമങ്ങള്‍, അവകാശ ലംഘനങ്ങള്‍ എന്നിവയില്‍ ഇടപെട്ട് പരിഹരിക്കുക, ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാത്ത സമൂഹ സൃഷ്ടിക്കായി പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് ജാഗ്രതാ സമിതികളുടെ കര്‍ത്തവ്യം. ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കൃത്യതയോടെ നടക്കുന്നെന്ന് ഉറപ്പാക്കുകയും സമിതികള്‍ക്ക് കൂടുതല്‍ കരുത്തുപകരുകയുമാണ് വനിതാ കമ്മിഷന്റെ ലക്ഷ്യം.
ടെലികോം മേഖലയിൽ വളർച്ചയ്ക്ക് ആക്കം കൂട്ടി യു എസ് ടി; വോയെർഈർ കമ്പനിയിൽ നിക്ഷേപം നടത്തി
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം