തിരുവനന്തപുരം: സുപ്രീംകോടതിയിലെ ആദ്യ വനിതജഡ്ജിയും തമിഴ്നാട് മുന്‍ ഗവര്‍ണറുമായ ജസ്റ്റിസ് ഫാത്തിമ ബീവിയുടെ വേര്‍പാടില്‍ വിമന്‍ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാര്‍ അനുശോചിച്ചു.
സുപ്രീംകോടതി ജഡ്ജിയാവുന്ന ആദ്യ മുസ്ലിം വനിത ഫാത്തിമ ബീവിയാണ്. പിന്നാക്ക വിഭാഗ കമ്മീഷന്‍ ആദ്യ അധ്യക്ഷ, പ്രഥമ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2023 ല്‍ അവര്‍ക്ക് രണ്ടാമത്തെ ഉയര്‍ന്ന കേരള പ്രഭ അവാര്‍ഡ് നല്‍കി ആദരിച്ചു. ഒട്ടേറെ റെക്കോഡുകള്‍ സ്വന്തം പേരിനോട് ചേര്‍ത്തുവച്ച ധീര വനിത. ഇച്ഛാശക്തിയും ലക്ഷ്യബോധവും ഉണ്ടെങ്കില്‍ ഏത് പ്രതികൂല സാഹചര്യവും അതിജീവിക്കാം എന്നത് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിത്വം.1950 ല്‍ ബാര്‍ കൗണ്‍സില്‍ പരീക്ഷയില്‍ ഒന്നാമതെത്തിയെന്നത് അവരുടെ ഇഛാശക്തിയുടെ മികച്ച പ്രതിഫലനമാണ്. അവരുടെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാവരുടെയും എല്ലാവരുടെയും ദുഃ ഖ ത്തില്‍ പങ്കുചേരുന്നതായും സുനിത നിസാര്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു