കോവളം: ലോക ടൂറിസം ദിനത്തിൽ വൈസ് മെൻ ഇൻറർനാഷണൽ, ഡിസ്ട്രിക്ട് 4, ക്ലാസിക് റൈഡേഴ്‌സ് എന്നിവർ ചേർന്ന് ബൈക്ക് റാലി സംഘടിപ്പിച്ചു. കോവളത്ത് നിന്ന് രാവിലെ 6.30 ന് അറുപതോളം ബൈ ക്കേഴ്സ്മായി ആരംഭിച്ച റാലി തീരദേശ പാതയിലൂടെ സഞ്ചരിച്ചു വർക്കല ക്ലിഫിൽ സമാപിച്ചു.
ടൂറിസത്തിന്റെ പുനരുജ്ജീവനം പ്രോത്സാഹിപ്പിക്കുന്നതിനും വൈസ് മെൻസ് ഇന്റർനാഷനലിന്റെ സാമൂഹിക പ്രതിബദ്ധതയുടെയും ഭാഗമായാണ് ഡിസ്ട്രിക് ഗവർണർ ശ്രീ വിനോദ് രാജശേഖരന്റെ നേതൃത്വത്തിൽ ബൈക്ക് റാലി സംഘടിപ്പിച്ചത്. ബൈക്ക്, കാർ റൈഡേഴ്‌സ്. ടൂറിസം വ്യാപാര പ്രതിനിധികൾ, വിവിധ കമ്മ്യൂണിറ്റി, അംഗങ്ങൾ എന്നിവർ റാലിയിൽ പങ്കെടുത്തു. വൈസ്മെൻ ഇന്റർനാഷണൽ ലെഫ്റ്റ്നറ്റ് ഡിസ്ട്രിക്ട് ഗവർണർ കെ അലക്സ് ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം വർക്കല മുൻസിപ്പൽ ചെയർമാൻ ശ്രീ കെ എം ലാജീ ഉദ്ഘാടനം ചെയ്തു. വിവിധ വൈസ്മെൻ ക്ലബ്ബുകളുടെ പ്രതിനിധികൾ, ജനപ്രതിനിധികൾ, ടൂറിസം വ്യാപാര രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.
READ ALSO…..ഡബ്ല്യുഎഫ്-1000എക്സ് എം5 ഇയര്‍ബഡ് അവതരിപ്പിച്ച് സോണി
റാലിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ടൂറിസത്തിന്റെ പുനരുജ്ജീവന സാദ്ധ്യതകൾ ഉണ്ടാക്കിയെടുക്കുക എന്ന ലക്‌ഷ്യം നേടുന്നതിനു സമൂഹത്തിൽ നിന്നും ലഭിച്ച പിന്തുണയിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ടന്ന്, വൈസ് മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് ഗവർണർ ശ്രീ വിനോദ് രാജശേഖർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം