ഇന്ന് കൂടുതൽ രോഗികൾ ആലപ്പുഴയിൽ; 51 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ

ഇന്ന് കൂടുതൽ രോഗികൾ ആലപ്പുഴയിൽ; 51 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ആഴപ്പുഴയിൽ. ജില്ലയിൽ 87 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 51 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.

താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഐ​ടി​ബി​പി ക്യാന്പ്, കാ​യം​കു​ളം മാ​ര്‍​ക്ക​റ്റ് ഇ​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കൂ​ടു​ത​ല്‍ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത. ചെ​ല്ലാ​നം ഹാ​ര്‍​ബ​റി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ര​ണ്ട് പേ​ര്‍​ക്കും ഇ​തി​ലൊ​രാ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും രോ​ഗ​മു​ണ്ടാ​യി.

താ​മ​ര​ക്കു​ളം, നൂ​റ​നാ​ട്, കാ​യം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നാ​ല്‍ ഇ​വി​ടെ എ​ല്ലാ​വ​ര്‍​ക്കും വ്യ​ക്തി​ഗ​ത ക്വാ​റ​ന്‍റൈ​ന്‍ ഉ​റ​പ്പാ​ക്കും. ക്യാ​ന്പി​ന് പു​റ​ത്ത് താ​മ​സി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും കു​ടും​ബാം​ഗ​ങ്ങ​ളും ക്വാ​റ​ന്‍റൈ​നി​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു.