വള്ളംകളിയിൽ പങ്കെടുക്കാൻ പുറപ്പെടുന്നതിനിടെ പള്ളിയോടം മറഞ്ഞ് ഒരാളെ കാണാതായി

boat
 

 ആലപ്പുഴയിൽ നാളെ നടക്കുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ പങ്കെടുക്കാൻ പുറപ്പെടുന്നതിനിടെ ശക്തമായ ഒഴുക്കിൽ പള്ളിയോടം മറഞ്ഞ് ഒരാളെ കാണാതായി. ചെന്നിത്തല കരയുടെ പള്ളിയോടം മറിഞ്ഞ് ആദിത്യൻ (17) എന്ന പ്ലസ് ടു വിദ്യാർത്ഥിയെയാണ് കാണാതായത്. 

ഫയർ ഫോഴ്സ് സംഘവും സ്കൂബാ ടീം സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. രാകേഷ് എന്ന മറ്റൊരാളെ കൂടി കാണാതായതായെന്ന സംശയം ഇതിനോടകം ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയായിട്ടില്ല.