പപ്പടത്തെ ചൊല്ലി വിവാഹ വേദിയിൽ കൂട്ടത്തല്ല്

pappadam
 

ആലപ്പുഴ ഹരിപ്പാട് വിവാഹസദ്യക്ക് പപ്പടം കിട്ടാത്തതിന്റെ പേരില്‍ കൂട്ടത്തല്ല്. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഹരിപ്പാട് മുട്ടത്തെ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിൽ ഇന്നലെയാണ് സംഭവം നടന്നത്. . മുട്ടം സ്വദേശിയായ വധുവിന്റേയും തൃക്കുന്നപ്പുഴ സ്വദേശിയായ വരന്റേയും വീട്ടുകാരാണ് സദ്യയിലെ പപ്പടത്തെച്ചൊല്ലി ഏറ്റുമുട്ടിയത്. 

വരന്റെ വീട്ടുകാര്‍ രണ്ടാമത് പപ്പടം ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതോടെയാണ് സംഘർഷത്തിന് കാരണം. കൂട്ടത്തല്ലിനിടെ ഇടപെട്ട ഓഡിറ്റോറിയം ഉടമയ്ക്കും മര്‍ദനമേറ്റു. ഇയാളുള്‍പ്പെടെ പരുക്കേറ്റ മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓഡിറ്റോറിയം ഉടമ മുരളീധരന്‍,  ജോഹന്‍ , ഹരി, എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൂട്ടത്തല്ലിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.