നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; കുഞ്ഞിന്റെ അമ്മയെന്ന് സംശയിക്കുന്ന യുവതിയെ കണ്ടെത്തി;ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല

newborn
 

ആലപ്പുഴ തുമ്പോളിയില്‍ നവജാത ശിശുവിനെ പൊന്തക്കാട്ടില്‍ കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെന്ന് സംശയിക്കുന്ന യുവതിയെ ആലപ്പുഴയിലെ ഒരു ആശുപത്രിയില്‍ നിന്ന് പൊലീസ് കണ്ടെത്തി. പ്രസവ ശേഷം വീട്ടിലെത്തിയ യുവതി രക്തസ്രാവത്തെ തുടര്‍ന്ന് ഭര്‍ത്താവിനെയും അമ്മയേയും കൂട്ടി ആശുപത്രിയിലെത്തിയെന്നാണ് സൂചന. എന്നാല്‍ യുവതി ഗര്‍ഭിണിയായിരുന്നതായി അറിഞ്ഞിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. കുഞ്ഞിനെ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

തുമ്പോളി ജംങ്ഷന് സമീപത്ത് നിന്ന് ആക്രി പെറുക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ട് തിരച്ചില്‍ നടത്തിയത്.

 ഇന്ന് രാവിലെ ജനിച്ച പെണ്‍കുഞ്ഞിനെയാണ് ഉപേക്ഷിക്കപ്പെട്ടത്. കുഞ്ഞിനെ കണ്ടെത്തിയതിന് പിന്നാലെ ഇവര്‍ നാട്ടുകാരെ അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് എത്തിയാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്.